Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala
HomeKeralaകുറ്റിപ്പുറത്ത് ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തി; ഡ്രൈവർ സീറ്റിന് സമീപം പാമ്പിനെ കണ്ട്...

കുറ്റിപ്പുറത്ത് ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തി; ഡ്രൈവർ സീറ്റിന് സമീപം പാമ്പിനെ കണ്ട് ജീവനക്കാർ പരിഭ്രാന്തരായി | Snake Found In Private Bus

🎙️ Latest Podcast

മലപ്പുറം: കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടയിൽ വലിയ ആശങ്ക പരത്തി. ‘കുവൈറ്റ്’ എന്ന് പേരുള്ള ബസിലാണ് സംഭവം നടന്നത് (Snake Found In Private Bus). രാത്രിയിലെ സർവീസ് അവസാനിപ്പിച്ച് ബസ് നിർത്തിയിട്ട ശേഷം ജീവനക്കാർ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവർ സീറ്റിന് സമീപത്തായി പാമ്പിനെ കണ്ടത്. സ്റ്റിയറിംഗിനോട് ചേർന്ന് ഡാഷ്‌ബോർഡിലെ ഇടുങ്ങിയ ഭാഗത്തുനിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്.

ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോഴാണ് പാമ്പ് പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഡ്രൈവർ സീറ്റിൽ നിന്ന് മാറി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർ ബഹളം വെച്ചതോടെ മറ്റ് ജീവനക്കാരും നാട്ടുകാരും ഉടൻ സ്ഥലത്തെത്തി. ടോർച്ചും വടികളുമായി നടത്തിയ നീണ്ട തിരച്ചിലിനൊടുവിൽ പാമ്പിനെ ഉപദ്രവിക്കാതെ ബസിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചു. യാത്രക്കാർ ബസിൽ ഇല്ലാത്ത സമയത്താണ് പാമ്പ് പുറത്തിറങ്ങിയത് എന്നത് വലിയൊരു അപകടം ഒഴിവാക്കി.

 

Summary: A snake was spotted inside a private bus operating on the Kuttippuram route, causing panic among the staff. The incident occurred late at night when the bus driver, while conducting a routine inspection after finishing his service, noticed the snake emerging from a narrow gap near the dashboard, close to the driver’s seat. The driver narrowly escaped, and the snake was later safely removed by locals and staff after a thorough search. Fortunately, the incident happened when there were no passengers on board, preventing a potential tragedy.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.