HomeKeralaമാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കമ്പി കഴുത്തിൽ തുളച്ചുകയറി; ചികിത്സയിലായിരുന്ന 16...

മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കമ്പി കഴുത്തിൽ തുളച്ചുകയറി; ചികിത്സയിലായിരുന്ന 16 വയസ്സുകാരൻ മരിച്ചു | Muhammed Masin Death

റിപ്പോർട്ട്: അൻവർരിഫ്

മലപ്പുറം: വീട്ടിലെ ടെറസിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ ഗേറ്റിലേക്ക് വീണ് കഴുത്തിൽ കമ്പി തുളച്ചുകയറി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു (Muhammed Masin Death). മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (16) ആണ് മരണപ്പെട്ടത്. പുളിക്കൽ എ.എം.എം.എച്ച്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മാസിൻ.

2026 മേയ് 31-നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. സ്വന്തം വീടിന്റെ ടെറസിൽ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ കാൽതെറ്റി താഴെയുള്ള ഗേറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗേറ്റിന്റെ കമ്പി മാസിന്റെ കഴുത്തിലൂടെ തുളച്ചുകയറി. അപകടം നടന്ന ഉടൻ തന്നെ വീട്ടുകാർ ഗേറ്റിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തിക്കുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നതിന് മുന്നോടിയായി വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി ഗ്രൈൻഡർ ഉപയോഗിച്ച് കമ്പിയുടെ ഭൂരിഭാഗം ഭാഗങ്ങളും മുറിച്ചു മാറ്റിയിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും, ഗുരുതരമായ പരിക്കേറ്റ മാസിൻ ഇന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Summary: 16-year-old Muhammed Masin, a 10th-grade student from Pulikkal, Malappuram, has passed away while undergoing treatment at the Medical College Hospital. The tragic accident occurred on May 31, 2026, when he slipped and fell onto the gate while attempting to pick mangoes from his rooftop using a pole. The gate’s metal rod pierced his neck during the fall.

WhatsApp Channel Banner

Latest updates

‘അസത്യവും ഹിംസയും’: സോനം വാങ്ചുകിനെ ജന്തർ മന്തറിൽ നിന്ന്...

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിനെ പോലീസ് നിർബന്ധപൂർവ്വം ആശുപത്രിയിലേക്ക് മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ...

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഉടൻ: തിളങ്ങി...

ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്ര ലോകം ഒന്നടങ്കം കാത്തിരിക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വൈകിട്ട് 5:30-ന് പ്രഖ്യാപിക്കും. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടക്കുന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം ഉണ്ടാവുക. ജയരാജ്...

‘യോളോ’ ഒ.ടി.ടിയിലെത്തി; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് കോമഡി-മിസ്റ്ററി...

കൊച്ചി: മുൻനിര സിനിമാ നിർമ്മാണ-വിതരണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ (Casablanca Film Factory) ഏറ്റവും പുതിയ തമിഴ് കോമഡി-മിസ്റ്ററി ത്രില്ലർ ചിത്രം 'യോളോ' (Tamil mystery thriller yolo amazon prime...

അഭിഷേക് ബാനർജിക്ക് കനത്ത തിരിച്ചടി: ഓഫീസ് കെട്ടിടം അടിയന്തരമായി...

കൊൽക്കത്ത: അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ഓഫീസ് കെട്ടിടം ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. അനധികൃത നിർമ്മാണം എന്ന് ചൂണ്ടിക്കാണിച്ചാണ് ശനിയാഴ്ച സൗത്ത് 24 പർഗാനാസ് ജില്ലാ അധികൃതർ അംതലയിലുള്ള അഞ്ചുനില കെട്ടിടത്തിന്റെ...

കൊലയും ആത്മഹത്യയും: ഇന്ത്യയിൽ 6 മാസത്തിനിടെ 554 ഭർത്താക്കന്മാർ...

ഗുരുഗ്രാം: ഇന്ത്യയിൽ ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ 554 ഭർത്താക്കന്മാർ കൊല ചെയ്യപ്പെടുകയോ ദാമ്പത്യ പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയോ ചെയ്തതായി ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഏകം ന്യായ ഫൗണ്ടേഷൻ' പുറത്തുവിട്ട റിപ്പോർട്ടിൽ...

DON'T MISS

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

അപൂർവ കണ്ടെത്തൽ; കോംഗോയിലെ വനത്തിൽ പുതിയ കുരങ്ങ് വർഗത്തെ...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വനമേഖലയിൽ പുതിയൊരു കുരങ്ങ് വർഗത്തെ കണ്ടെത്തി. 'കൊളോബസ് കോംഗോയെൻസിസ്' (Colobus congoensis) എന്ന് ശാസ്ത്രീയമായി പേരിട്ടിരിക്കുന്ന ഈ കുരങ്ങുകൾക്ക് ചുണ്ടിന് ചുറ്റുമുള്ള ഓറഞ്ച് നിറത്തിലുള്ള പാടുകളാണ് പ്രധാന...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...