മുംബൈ: ആർ.എസ്.എസിനെ പുകഴ്ത്തി സംസാരിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനും പുതിയ നാഗ്പൂർ പോലീസ് കമ്മീഷണറുമായ വിശ്വാസ് നാംഗ്രെ പാട്ടീലിനെതിരെ മഹാരാഷ്ട്ര കോൺഗ്രസ് രംഗത്ത്. ‘സകൽ ഹിന്ദു സമാജ്’ സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ഉദ്യോഗസ്ഥന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്നുമാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.(Congress demands probe into Nagpur police chief Vishwas Nangare Patil speech)
കഴിഞ്ഞദിവസമാണ് നാംഗ്രെ പാട്ടീൽ പ്രസംഗിക്കുന്നതിന്റെ പഴയ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി, ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥന് മുൻകൂർ അനുമതി ലഭിച്ചിരുന്നോ എന്ന് വ്യക്തമാക്കണം.
അഖിലേന്ത്യാ സർവീസ് (പെരുമാറ്റ) ചട്ടങ്ങൾ പ്രകാരം, ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് സർക്കാരിൽ നിന്ന് മുൻകൂർ അനുമതി നേടേണ്ടതുണ്ട്. ചട്ടങ്ങൾ ലംഘിച്ചാണ് ഉദ്യോഗസ്ഥൻ പ്രവർത്തിച്ചതെങ്കിൽ അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്.
Story Summary
Nagpur’s newly appointed Police Commissioner, IPS officer Vishwas Nangare Patil, is facing controversy after a video surfaced showing him praising the RSS at a ‘Sakal Hindu Samaj’ event. The Maharashtra Congress has demanded an inquiry, questioning whether the officer violated All India Services conduct rules regarding political neutrality and seeking to know if he had obtained government permission to attend the event.

