Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeKerala'ഒന്നും മറച്ചു വയ്ക്കാനില്ല': എഫ്‌സിആർഎ ചട്ടഭേദഗതിയിൽ ഓർത്തഡോക്സ് സഭ | Orthodox Church

‘ഒന്നും മറച്ചു വയ്ക്കാനില്ല’: എഫ്‌സിആർഎ ചട്ടഭേദഗതിയിൽ ഓർത്തഡോക്സ് സഭ | Orthodox Church

🎙️ Latest Podcast

കോട്ടയം : എഫ്‌സിആർഎ ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ രംഗത്ത്. സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും എഫ്‌സിആർഎയുമായി ബന്ധപ്പെട്ട് ഒന്നും മറച്ചുവെക്കാനില്ലെന്നും സഭ വ്യക്തമാക്കി. രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയമായാണ് സഭയുടെ പ്രവർത്തനങ്ങളെന്നും പ്രസ്താവനയിൽ പറയുന്നു.(Orthodox Church Opposes New FCRA Rule Amendments Citing Threat To Humanitarian Work)

എന്നാൽ, പുതിയ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്തണമായിരുന്നുവെന്നും, അത് ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമായിരുന്നുവെന്നും സഭ ചൂണ്ടിക്കാട്ടി. മാനവസേവനത്തിന് കൂച്ചുവിലങ്ങിടുന്ന നടപടിയാണ് പുതിയ ചട്ടങ്ങളെന്ന് സഭ കുറ്റപ്പെടുത്തി.

അക്കൗണ്ടുകളുടെ വിവരങ്ങൾ ആവർത്തിച്ച് ആവശ്യപ്പെടുന്നത് മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സഭ വിമർശിക്കുന്നു. നിലവിൽ തന്നെ അക്കൗണ്ടുകളിലെ ക്രയവിക്രയങ്ങൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ ഓഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ശരിയായ രീതിയല്ല. ചെറിയ സാങ്കേതിക പിശകുകൾക്ക് പോലും വൻ തുക പിഴ ഈടാക്കാനുള്ള തീരുമാനം സന്നദ്ധ പ്രസ്ഥാനങ്ങളെ തളർത്തുമെന്നും, മിഷൻ പ്രവർത്തനങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും സഭ മുന്നറിയിപ്പ് നൽകുന്നു.

Story Summary

The Orthodox Church has voiced strong opposition against the latest amendments to the FCRA rules, labeling them a threat to humanitarian activities and an infringement on fundamental rights. While asserting the transparency of their own operations, the Church argued that the government should have consulted stakeholders before implementation and criticized the imposition of harsh penalties for minor technical errors.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.