തിരുവനന്തപുരം : എഫ്സിആർഎ (FCRA) ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെയും സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് കെ.സി. വേണുഗോപാൽ എംപി. ഭേദഗതികൾ ഉടനടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(KC Venugopal Demands Withdrawal Of FCRA Rule Amendments In Letter To PM Modi)
2026 മാർച്ചിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ കഴിഞ്ഞ് പരാജയപ്പെട്ട ഭേദഗതികൾ, ഇപ്പോൾ ചട്ടങ്ങളിലൂടെ ‘പിൻവാതിലിലൂടെ’ നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലൈസൻസ് റദ്ദാക്കപ്പെട്ടതോ കാലാവധി കഴിഞ്ഞതോ ആയ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ചട്ടങ്ങൾ.
Wrote to PM Modi demanding the immediate withdrawal of the latest amendments to the FCRA Rules. These amendments severely cripple the autonomy and hamper the regular functioning of civil society organisations, especially those run by minority institutions.
Once more, after the… pic.twitter.com/n2X8qzlOZN
— K C Venugopal (@kcvenugopalmp) June 25, 2026
കടുത്ത സാമ്പത്തിക പിഴകൾ ചുമത്തി ചെറിയ എൻജിഒകളെ സാമ്പത്തികമായി തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൂടാതെ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വെളിപ്പെടുത്തണമെന്ന നിർദ്ദേശം നിരീക്ഷണങ്ങൾ വർധിപ്പിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഈ നടപടി പിൻവലിച്ച്, ഭയമോ ഭീഷണിയോ കൂടാതെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്കും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
MP K.C. Venugopal has written to Prime Minister Narendra Modi demanding the immediate withdrawal of the latest FCRA rule amendments, arguing they threaten the autonomy of civil society organizations and minority institutions. Venugopal criticized the government for attempting to bypass parliamentary procedure by implementing controversial provisions through executive rules.

