തിരുവനന്തപുരം: മേയറുടെ ഓഫീസിലേക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫ് നടത്തിയ ഉപരോധം വലിയ സംഘർഷത്തിൽ കലാശിച്ചു. സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മേയർ വി.വി. രാജേഷും ഡപ്യൂട്ടി മേയറും രാജിവയ്ക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് എൽ.ഡി.എഫ് ആവശ്യം. ബി.ജെ.പി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ നിലവിലെ മേയർ, ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവായെന്ന് എൽ.ഡി.എഫ് വ്യക്തമാക്കുന്നു.(Clash At Thiruvananthapuram Corporation As LDF Protests Against Mayor Over Oath Controversy)
സമരത്തിനിടെ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച മേയറെ എൽ.ഡി.എഫ് കൗൺസിലർമാർ തടഞ്ഞതോടെ ഇരു വിഭാഗവും തമ്മിൽ രൂക്ഷമായ കയ്യാങ്കളിയുണ്ടായി. സംഘർഷത്തിൽ സി.പി.എം കൗൺസിലർ, ബി.ജെ.പി കൗൺസിലർ എന്നിവർക്ക് പരിക്കേറ്റു.
മേയറുടെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ഉന്തിലും തള്ളിലും മേയർക്കും പരിക്കേറ്റുവെന്നാണ് വിവരം. അക്രമങ്ങളെ അംഗീകരിക്കില്ലെന്നും പ്രതിഷേധം ജനാധിപത്യവിരുദ്ധമാണെന്നും മേയർ പ്രതികരിച്ചു. കോർപ്പറേഷൻ പരിസരത്ത് ഇപ്പോൾ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Story Summary
Tensions escalated into a violent clash at the Thiruvananthapuram Corporation office as LDF councillors blockaded the Mayor’s office, demanding the resignation of the Mayor and Deputy Mayor following a controversy over oath-taking procedures. The conflict, which left several councillors from both CPM and BJP injured, erupted when LDF protesters obstructed the Mayor from entering his office, citing the High Court’s cancellation of certain BJP councillors’ oaths.

