Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeKeralaചൂട് പായസം തലയിൽ വീണ സംഭവം: അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു...

ചൂട് പായസം തലയിൽ വീണ സംഭവം: അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ, DGPക്ക് കത്ത് നൽകി | Minister Bindhu Krishna

🎙️ Latest Podcast

തിരുവനന്തപുരം : കൊല്ലത്ത് ‘പ്രിയദർശിനി’ സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിനിടെ തലയിൽ ചൂടുപായസം വീണ സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സംഭവത്തിൽ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആകസ്മികമായി സംഭവിച്ച കാര്യമാണിതെന്നും ഇതിൽ തനിക്ക് പരാതിയില്ലെന്നും അവർ വ്യക്തമാക്കി.(Minister Bindhu Krishna Requests End to Investigation Into Accidental Payasam Spill)

സംഭവത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പരിപാടിക്കിടെ, പേഴ്സണൽ സ്റ്റാഫ് അംഗം പായസം കൈമാറാൻ ശ്രമിക്കുമ്പോൾ കൈ തട്ടി മന്ത്രിയുടെ തലയിൽ വീഴുകയായിരുന്നു.

Story Summary

Minister Bindhu Krishna has requested the Director General of Police (DGP) to call off any investigation into the incident where hot ‘payasam’ accidentally spilled on her head during a public event. She clarified that the event was purely accidental, occurring amid the crowd during the inauguration of the KSRTC ‘Priyadarshini’ free travel scheme, and emphasized that there was no malicious intent behind it.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.