Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala
HomeCrimeപാലക്കാട് യുവാവിന് നേരെ ആസിഡ് ആക്രമണം: പ്രതി കോയമ്പത്തൂരിൽ നിന്ന് പിടിയിൽ...

പാലക്കാട് യുവാവിന് നേരെ ആസിഡ് ആക്രമണം: പ്രതി കോയമ്പത്തൂരിൽ നിന്ന് പിടിയിൽ | Palakkad Acid Attack

🎙️ Latest Podcast

പാലക്കാട്: മാത്തൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് യുവാവിന് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സതീഷ് കുമാറിനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിലെ പ്രതിയായ രമേശിനെ കോട്ടായി പൊലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടി.(Palakkad Acid Attack, Man arrested in Coimbatore for acid attack on neighbor in Palakkad Mathur)

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിയുടെ സഹോദരനും പരിക്കേറ്റ സതീഷും അടുത്ത സുഹൃത്തുക്കളാണ്. രോഗബാധിതനായ സുഹൃത്തിനെ സന്ദർശിക്കാൻ വീട്ടിലെത്തിയ സതീഷ് മടങ്ങിപ്പോകുന്നതിനിടെയാണ് രമേശ് ആസിഡ് ഒഴിച്ചത്. സതീഷിന്റെ കഴുത്തിലും പുറത്തുമായി ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്.

പ്രതിയുടെ റബർ തോട്ടത്തിൽ കൃഷിക്കായി ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പ്രതിയുടെ വീട്ടിലുണ്ടായ തർക്കങ്ങളിൽ സതീഷ് ഇടപെട്ടതും, തുടർന്ന് പൊലീസിൽ പരാതി നൽകിയതുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Story Summary

A man was critically injured in an acid attack by his neighbor in Mathur, Palakkad, following a long-standing dispute. The accused, Ramesh, used acid from his rubber farm to attack the victim, Satheesh Kumar, who had been supporting the accused’s ailing brother. Police successfully apprehended the accused from Coimbatore following a brief period on the run.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.