കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയെ സമീപിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ജിതിൻ ഭാസ്കർ മേൽക്കോടതിയെ സമീപിച്ചിരിക്കുന്നത് (Kafir Screenshot Case). തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചെന്നും, ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയുള്ള പ്രോസിക്യൂഷൻ വാദങ്ങൾ മജിസ്ട്രേറ്റ് കോടതി പൂർണ്ണമായി അംഗീകരിച്ചിരുന്നു.
ജിതിൻ ഭാസ്കറിന്റെ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള നിർണ്ണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തതായി എസ്.ഐ.ടി നടത്തിയ ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷണത്തെ സ്വാധീനിക്കാനുള്ള സാധ്യതയും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. മൂന്ന് വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയിട്ടുള്ള കേസാണെങ്കിലും, തെളിവുകൾ നശിപ്പിച്ചതടക്കമുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ജാമ്യം നിഷേധിച്ചത് അന്വേഷണ സംഘത്തിന് ലഭിച്ച വലിയൊരു മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. കേസിൽ ഉൾപ്പെട്ട മറ്റ് ബുദ്ധികേന്ദ്രങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കാൻ പ്രതിയുടെ ഫോൺ വീണ്ടും വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.
Summary: DYFI leader Jithin Bhaskar, a key suspect in the ‘Kafir Screenshot’ case, has moved the Kozhikode District Sessions Court seeking bail after the Vadakara Judicial First Class Magistrate Court denied his plea. The prosecution successfully argued that the accused had intentionally destroyed digital evidence by factory-resetting his phone and deleting WhatsApp data. Citing his political influence and the risk of further evidence tampering, the court denied bail, marking a significant step for the SIT.

