തിരുവനന്തപുരം: സംസ്ഥാനത്തെ മുഹറം (Muharram) പൊതുഅവധി ദിനത്തിൽ മാറ്റം വരുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി (Kerala government Muharram holiday change order). ഔദ്യോഗിക കലണ്ടർ പ്രകാരം മുൻപ് വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന പൊതുഅവധിയാണ് ഇപ്പോൾ വെള്ളിയാഴ്ചയിലേക്ക് മാറ്റി സർക്കാർ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ മുൻപ് അവധിയായി പ്രഖ്യാപിച്ചിരുന്ന വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാധാരണ രീതിയിലുള്ള പ്രവൃത്തിദിനമായിരിക്കും (Working Day).
മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഇത്തവണത്തെ മുഹറം വെള്ളിയാഴ്ചയായ സാഹചര്യത്തിലാണ് മുൻപ് നിശ്ചയിച്ച അവധി ദിനത്തിൽ അടിയന്തരമായി മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്. വിവിധ മുസ്ലീം സംഘടനകളും മതനേതാക്കളും അവധി മാറ്റണം എന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നു. പുതുക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരം വെള്ളിയാഴ്ച സംസ്ഥാനത്ത് പൂർണ്ണമായ പൊതു അവധിയായിരിക്കും (Public Holiday). നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് (Negotiable Instruments Act) പ്രകാരമുള്ള അവധിയായതിനാൽ ബാങ്കുകൾക്കും അന്നേദിവസം അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.
Story Summary: The Kerala government has revised the public holiday for Muharram, shifting it from Thursday to Friday following the sighting of the moon. According to the new official order, Thursday will now be a regular working day for government offices and educational institutions across the state, while Friday will be observed as a public holiday.

