Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala
HomeKeralaED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 3 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 3 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി | ED Officials Attack Case

🎙️ Latest Podcast

തിരുവനന്തപുരം: എക്സാലോജിക് – സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം നിഷേധിച്ചു. ജീവൻ, നന്ദു, ഷൈജു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം കോടതി തള്ളിയത്.(ED Officials Attack Case, Three Accused Denied Bail)

പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി മടങ്ങുന്നതിനിടെയാണ് വൻ സംഘർഷം അരങ്ങേറിയത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് പുറമെ, ഇ.ഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു.

പ്രതികൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ അതീവ ഗൗരവകരമായ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. കേസിന്റെ ഗൗരവവും കുറ്റകൃത്യത്തിന്റെ സ്വഭാവവും കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

Story Summary

The Thiruvananthapuram Judicial First Class Magistrate Court has denied bail to three individuals—Jeevan, Nandu, and Shaiju—arrested for attacking Enforcement Directorate (ED) officials. The incident occurred following an ED inspection related to the Exalogic-CMRL financial transaction case, leading the police to charge the suspects with serious offenses including attempted murder and destruction of public property.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.