HomeKeralaED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 6 പേർ കൂടി പിടിയിൽ; ആകെ...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 6 പേർ കൂടി പിടിയിൽ; ആകെ അറസ്റ്റ് 25 ആയി, 5 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി | ED officials attack case

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി പോലീസ് പിടികൂടി. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കിഴക്കേകോട്ട-തകരപ്പറമ്പ് ഭാഗത്തുനിന്നായി പിടിയിലായത്.(ED officials attack case updates Thiruvananthapuram)

ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി ഉയർന്നു. അതേസമയം, കേസിൽ പ്രതികളായ നിതിൻരാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. എന്നാൽ, തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Story Summary

Six more individuals were arrested in connection with the attack on ED officials in Thiruvananthapuram, bringing the total number of arrests to 25. Meanwhile, a local court is set to deliver its verdict today on the bail applications of the first five accused in the case.

WhatsApp Channel Banner

Latest updates

മധ്യപ്രദേശിൽ ദമ്പതികളെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊള്ളയടിച്ചു; യുവതിയെ പീഡിപ്പിക്കാനും...

ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ ദമ്പതികളെ തടഞ്ഞുനിർത്തി ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു (Guna crime news). ഭർത്താവിനെ മർദ്ദിച്ച...

കശുവണ്ടി അഴിമതി കേസ്: കെ.എ. രതീഷ് പുറത്തേക്ക്; ഖാദി...

തിരുവനന്തപുരം: കോടികളുടെ കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിന് പിന്നാലെ ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷിനോട് പദവി ഒഴിയാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായി സൂചന (KA Ratheesh Cashew scam Kerala)....

കനത്ത മഴ: സെറ്റ്, സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു; ബാധിക്കപ്പെട്ടവർക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയെത്തുടർന്ന് ഓഗസ്റ്റ് രണ്ട് ഞായറാഴ്ച നടത്താനിരുന്ന സെറ്റ് (SET) പരീക്ഷ മാറ്റിവെച്ചു (Kerala SET exam postponed). പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കൂടാതെ, ഓഗസ്റ്റ് രണ്ടിന്...

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് പെരുമഴ: മൂന്ന് കുട്ടികളടക്കം...

തിരുവനന്തപുരം: വെള്ളി വെള്ളിയാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടം (Kerala heavy rain news). മഴക്കെടുതിയിലും ഉരുൾപൊട്ടലിലും മൂന്ന് കുട്ടികളടക്കം ഒൻപത് പേർ മരണപ്പെട്ടു. അപകടത്തിൽ പെട്ട്...

വീടിന് കാവലിരുന്ന നായ ഒടുവിൽ കോടീശ്വരൻ! മനുഷ്യർക്ക് പോലും...

ഒരു നായയ്ക്ക് ഏറ്റവും വലിയ സന്തോഷം എന്തായിരിക്കും? രുചികരമായ ഭക്ഷണം, വിശാലമായ മുറ്റം, സ്നേഹമുള്ള ഒരു ഉടമ—ഇവയൊക്കെയായിരിക്കും പലരുടെയും ഉത്തരം. എന്നാൽ ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയും വലിയ സ്വത്തുക്കളും സ്വന്തമായ ഒരു...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....