കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് വിജിലൻസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. പി.വി. ശ്രീനിജന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്.(Vigilance Inquiry Begins Against PV Sreenijin Over Kunnathunad Education Project Irregularities)
സി.എസ്.ആർ ഫണ്ടിൽ നിന്നും പദ്ധതിക്കായി അനുവദിച്ച ഒരു കോടി തൊണ്ണൂറു ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു എന്നതാണ് പ്രധാന ആരോപണം. 2023-24 അധ്യയന വർഷത്തിൽ എയ്ഡഡ് സ്കൂളുകളിൽ നടപ്പിലാക്കിയ ഈ പദ്ധതിയുടെ പേരിൽ യാതൊരു പ്രവർത്തനവും നടന്നിട്ടില്ലെന്നും, പദ്ധതിയുടെ മറവിൽ വൻതോതിൽ പണപ്പിരിവ് നടത്തിയെന്നുമാണ് പരാതി.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നൽകിയ പരാതിയിൽ, പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും കാര്യങ്ങൾ വിജിലൻസിനു മുന്നിൽ വ്യക്തമായി ബോധിപ്പിക്കുമെന്നും പി.വി. ശ്രീനിജനും പ്രതികരിച്ചു.
Story Summary
The Vigilance Department has initiated a preliminary inquiry into alleged financial irregularities involving the educational project in Kunnathunad, formerly led by P.V. Sreenijin. The complaint alleges that Rs 1.9 crore in CSR funds misappropriated, a charge that the project organizers and Sreenijin have denied while welcoming the probe.

