Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala
HomeNationalകേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു: രാജ്യസഭാ കാലാവധി പൂർത്തിയായതിന് പിന്നാലെ നീക്കം...

കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു: രാജ്യസഭാ കാലാവധി പൂർത്തിയായതിന് പിന്നാലെ നീക്കം | Union Minister George Kurian Resigns

🎙️ Latest Podcast

ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ തന്റെ പദവിയിൽ നിന്ന് രാജിവെച്ചു. രാജ്യസഭയിലെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. രാജി രാഷ്ട്രപതി അംഗീകരിച്ചു. രാജ്യസഭയിലേക്ക് അദ്ദേഹത്തെ വീണ്ടും പരിഗണിച്ചിരുന്നില്ല.(Union Minister George Kurian Resigns Following Conclusion Of Rajya Sabha Term)

രാജിവെച്ചതിന് പിന്നാലെ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിലേക്ക് മടങ്ങുമെന്നാണ് സൂചന. കേരളത്തിൽ പ്രവർത്തിക്കാനുള്ള താല്പര്യം അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിലാണോ അതോ ദേശീയ തലത്തിലാണോ അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനം എന്ന കാര്യത്തിൽ വ്യക്തതയില്ല.

മൂന്നാം മോദി സർക്കാരിൽ 2024 ജൂൺ 9നാണ് ന്യൂനപക്ഷ കാര്യം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതിയംഗം, കോർകമ്മിറ്റിയംഗം, പാർട്ടി വക്താവ് തുടങ്ങി പാർട്ടിയിൽ വിവിധ സുപ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

Story Summary

Union Minister George Kurian has resigned from his ministerial post following the conclusion of his Rajya Sabha term. Having served as the Minister of State for Minority Affairs, Fisheries, and Animal Husbandry, he is expected to return to party organizational duties, with indications that he prefers to work in Kerala.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.