Sunday, February 8, 2026
HomeKeralaദീപക്കിൻ്റെ മരണം: ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; തെളിവെടുപ്പ് നടത്തും |...

ദീപക്കിൻ്റെ മരണം: ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; തെളിവെടുപ്പ് നടത്തും | Shimjitha

കോഴിക്കോട്: ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകി. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതി നിലവിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്.(Deepak’s death, Police to take Shimjitha into custody)

കസ്റ്റഡിയിൽ ലഭിച്ചാൽ, സംഭവദിവസം ഷിംജിതയും ദീപക്കും യാത്ര ചെയ്ത ബസിൽ എത്തിച്ച് പ്രതിയെ തെളിവെടുപ്പിന് വിധേയയാക്കും. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടാനും, വീഡിയോ ചിത്രീകരിച്ച സാഹചര്യം വ്യക്തമാക്കാനുമാണ് പോലീസ് നീക്കം. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

ഷിംജിതയുടെ ഫോണിൽ നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന സംശയം പോലീസിനുണ്ട്. വീഡിയോ എഡിറ്റിംഗിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates