Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala
HomeKeralaസ്വർണ്ണവിലയിൽ കുതിപ്പ്: പവന് ഇന്ന് 320 രൂപ വർധിച്ചു | Kerala Gold...

സ്വർണ്ണവിലയിൽ കുതിപ്പ്: പവന് ഇന്ന് 320 രൂപ വർധിച്ചു | Kerala Gold Price

🎙️ Latest Podcast

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. വിപണിയിൽ സ്വർണ്ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. സ്വർണ്ണം ഗ്രാമിന് 13,430 രൂപയിലും പവന് 1,07,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.(Kerala Gold Price Today June 22 2026)

കഴിഞ്ഞദിവസം ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായിരുന്നു വില. സ്വർണ്ണവിലയിലെ ഈ തുടർച്ചയായ വർദ്ധനവ് സാധാരണക്കാരെയും സ്വർണ്ണാഭരണ വിപണിയെയും ആശങ്കയിലാക്കുന്നുണ്ട്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Story Summary

Gold prices in Kerala witnessed a significant rise today, with an increase of ₹40 per gram and ₹320 per sovereign. Currently, 22-carat gold is trading at ₹13,430 per gram and ₹107,440 per sovereign.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.