Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala
HomeKerala'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം, മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണം, കേരളത്തിൻ്റെ...

‘കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം, മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണം, കേരളത്തിൻ്റെ ഭാഗം വിശദീകരിക്കാൻ ഇപ്പോൾ ആളില്ല’: കത്തുമായി ഡീൻ കുര്യാക്കോസ് എംപി | Mullaperiyar Dam issue

🎙️ Latest Podcast

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാക്കി ഡീൻ കുര്യാക്കോസ് എംപി. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന തത്വത്തിലൂന്നിയുള്ള കരാറാണ് പുതിയതായി വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു.(Mullaperiyar Dam issue, Dean Kuriakose MP Demands New Dam)

ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിലപാടുകൾക്കെതിരെയും ഡീൻ കുര്യാക്കോസ് രൂക്ഷമായ വിമർശനമുന്നയിച്ചു. ഏകപക്ഷീയമായ തീരുമാനങ്ങളാണ് അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. കേരളവുമായി ആലോചിക്കാതെ വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് വലിയ വിവേചനമാണ്.

നിലവിലെ സാഹചര്യത്തിൽ സമിതിയിൽ കേരളത്തിന്റെ ഭാഗം വിശദീകരിക്കാൻ ആളില്ലാത്തത് വലിയ പ്രതിസന്ധിയാണ്. അതിനാൽ, വിദഗ്ധ സമിതിയിൽ കേരളത്തിന്റെ അംഗത്തെ പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Summary

Dean Kuriakose MP has demanded the construction of a new dam at Mullaperiyar, advocating for a revised agreement that ensures water for Tamil Nadu and safety for Kerala. He criticized the National Dam Safety Authority for its unilateral decisions and for removing Kerala’s representative from the expert committee without consultation, leaving the state without a voice in critical safety discussions.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.