ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ കേന്ദ്രമായ റാസ് ലഫാനിൽ വൻ സ്ഫോടനം. രാത്രിയുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് 54 പേർക്കെങ്കിലും പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ട്. ഖത്തറിന്റെ പ്രധാന പ്രകൃതിവാതക കയറ്റുമതി ടെർമിനൽ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.(Ras Laffan explosion, Explosion At Qatar Ras Laffan Industrial Area)
റാസ് ലഫാനിലെ ബർസാൻ പ്ലാന്റിൽ പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ഖത്തർ അധികൃതർ അറിയിച്ചു. യുദ്ധകാലത്ത് ഈ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയിരുന്നു, തുടർന്ന് ആഴ്ചകളോളം ഇവിടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയായിരുന്നു.
സ്ഫോടനത്തിന് പിന്നാലെ ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു. തുടക്കത്തിൽ ചെറിയ തോതിലുള്ള പരിക്കുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും, പിന്നീട് മരണനിരക്കും പരിക്കേറ്റവരുടെ എണ്ണവും വർദ്ധിക്കുകയായിരുന്നു. കാണാതായവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
Story Summary
An explosion at Qatar’s Ras Laffan industrial area, specifically at the Barzan plant, has left at least 54 injured and 18 missing. The incident occurred as workers were attempting to restart operations at the critical natural gas export terminal, which had been previously targeted during the war.

