Description
Digital Voice of Kerala
Sunday, June 21, 2026

Digital Voice of Kerala
HomeKerala'ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ?': പരിഹസിച്ച് KT ജലീൽ | KT Jaleel...

‘ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ?’: പരിഹസിച്ച് KT ജലീൽ | KT Jaleel Criticizes UDF

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ. ഈ വിഷയത്തിൽ മുസ്ലിം ലീഗിന്റെ മൗനത്തെ ചോദ്യം ചെയ്ത ജലീൽ, മതനേതാക്കളുടെ നിലപാടിനെയും പരിഹസിച്ചു.(KT Jaleel Criticizes UDF Government Over Reduced Alcohol Tax)

“വീര്യം കുറഞ്ഞ മദ്യം ഹലാലായോ?” എന്ന് ചോദിച്ച ജലീൽ, മദ്യനികുതി കുറച്ച നടപടി യുഡിഎഫ് സർക്കാരിന്റെ അഴിമതിയുടെ ഭാഗമാണെന്ന് ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് കർണാടകയിൽ നിന്ന് ലഭിച്ച കോടികളുടെ പ്രത്യുപകാരമാണ് ഈ തീരുമാനമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

മദ്യനികുതി കുറച്ചിട്ടും ഒരു മതസംഘടനയ്ക്കും പരാതിയില്ല. മതനേതാക്കളും മതമേലധ്യക്ഷന്മാരും യുഡിഎഫിന്റെ അഴിമതികൾക്ക് ചൂട്ടുപിടിക്കുകയാണ്. മദ്യവർജന സമിതിക്കാർ ഇപ്പോൾ നല്ല “മയക്കത്തിലാണ്”. നിയമസഭയിൽ 22 അംഗങ്ങൾ ഉണ്ടായിട്ടും ഈ തീരുമാനത്തെ എതിർക്കാൻ ആരും തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിന്റെ ചരിത്രത്തിൽ ഈ മൗനം ‘തങ്കലിപികളാൽ’ എഴുതപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary 

MLA K.T. Jaleel has launched a scathing attack on the UDF government for reducing taxes on low-alcohol beverages, questioning the silence of the Muslim League and various religious leaders on the issue. Jaleel alleged that this move is a return for funds received during the elections and criticized religious organizations for failing to oppose the government’s decision, describing their silence as a historic betrayal.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.