Description
Digital Voice of Kerala
Sunday, June 21, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും: ഇന്ന് 8 ജില്ലകളിൽ യെല്ലോ...

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും: ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update

🎙️ Latest Podcast

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മിമി മുതൽ 115.5 മിമി വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.(Kerala Weather Update Yellow Alert Issued For Various Districts)

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ:

ജൂൺ 21: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്.

ജൂൺ 22: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

ജൂൺ 23: കണ്ണൂർ, കാസർകോട്.

ജൂൺ 25: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം.

ഇന്നും നാളെയും (ജൂൺ 22) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നൽ വളരെ അപകടകാരിയാണ്. ജീവഹാനിയും ഉപകരണങ്ങൾക്ക് നാശനഷ്ടവും ഒഴിവാക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക. ഇടിമിന്നൽ ദൃശ്യമല്ലെങ്കിൽ പോലും, കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കുക. ഇടിമിന്നൽ സമയത്ത് വൈദ്യുത ഉപകരണങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുക. ഇടിമിന്നൽ സാധ്യതയുള്ളപ്പോൾ വീടിനുള്ളിൽ തന്നെ തുടരാൻ ശ്രദ്ധിക്കുക.

Story Summary

The India Meteorological Department (IMD) has issued a yellow alert for several districts in Kerala due to the likelihood of isolated heavy rainfall over the next five days. Residents are advised to take precautionary measures, especially regarding lightning, as thunderous showers are expected across various regions through June 25.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.