Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeNational'പാർലമെൻ്റ് നൽകുന്ന വേദി ഉപയോഗിച്ച് നാളെ സംസാരിക്കും': കേന്ദ്ര ബജറ്റിൽ പ്രതികരിക്കാതെ...

‘പാർലമെൻ്റ് നൽകുന്ന വേദി ഉപയോഗിച്ച് നാളെ സംസാരിക്കും’: കേന്ദ്ര ബജറ്റിൽ പ്രതികരിക്കാതെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും | Union Budget 2026-27

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പെട്ടെന്നുള്ള പ്രതികരണങ്ങൾ ഒഴിവാക്കി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജറ്റിന്മേലുള്ള തന്റെ കൃത്യമായ നിലപാടുകൾ നാളെ പാർലമെന്റ് വേദിയിൽ അറിയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ പ്രതികരിച്ചില്ല.(Rahul Gandhi and Priyanka Gandhi didn’t respond to the Union Budget 2026-27)

ബജറ്റ് തികച്ചും നിരാശാജനകമാണ്. പല പ്രമുഖ പദ്ധതികൾക്കുമുള്ള വിഹിതം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ ധനമന്ത്രിയുടെ പ്രസംഗം ഒട്ടും സുതാര്യമായിരുന്നില്ലെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. ബജറ്റിലെ വിശദാംശങ്ങൾ വളരെ കുറവാണ് എന്നാണ് ശശി തരൂർ എം പി പറഞ്ഞത്. കേരളം കാത്തിരുന്ന എയിംസ് പോലുള്ള പദ്ധതികളെക്കുറിച്ച് പ്രഖ്യാപനമില്ലാത്തതിൽ അദ്ദേഹം കടുത്ത നിരാശ രേഖപ്പെടുത്തി. ഈ ബജറ്റ് സ്ത്രീ വിരുദ്ധവും കർഷക വിരുദ്ധവും വിദ്യാഭ്യാസ വിരുദ്ധവുമാണ് എന്നാണ് മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിന് ഒരു നേട്ടവും ഈ ബജറ്റ് നൽകുന്നില്ലെന്ന് അവർ പറഞ്ഞു.

അതേസമയം, പരിഷ്കാരങ്ങളുടെയും വികസന കാഴ്ചപ്പാടിന്റെയും രൂപരേഖയാണ് ഈ ബജറ്റെന്നാണ് സർക്കാർ വിശേഷിപ്പിച്ചത്. നിർമല സീതാരാമൻ അവതരിപ്പിച്ച തുടർച്ചയായ ഒൻപതാമത്തെ ബജറ്റാണിത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala