Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala
HomeKeralaനിതിൻ രാജിൻ്റെ മരണം: ഡോ. എം.കെ. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി...

നിതിൻ രാജിൻ്റെ മരണം: ഡോ. എം.കെ. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കനത്ത തിരിച്ചടി | Nitin Raj death Case

🎙️ Latest Podcast

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട അധ്യാപകൻ ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യം ലഭിക്കില്ല. കേസിലെ ഒന്നാം പ്രതിയായ ഇയാളുടെ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതിയും തള്ളി.(Nitin Raj death Case, High Court Denies Anticipatory Bail to Professor )

കേസിൽ ഡോ. എം.കെ. റാമിന് പുറമെ മറ്റൊരു അധ്യാപികയും പ്രതിയാണ്. നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികളായ രണ്ട് അധ്യാപകരെയും കോളേജ് അധികൃതർ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.

മാധ്യമ വിചാരണയുടെ ഇരയാണ് താനെന്ന ഡോ. എംകെ റാമിന്റെ വാദവും കോടതി തള്ളി. തലശ്ശേരി സെഷന്‍സ് കോടതി എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു

Story Summary

The Kerala High Court has denied anticipatory bail to Dr. M.K. Ram, the primary accused in the suicide case of dental student Nitin Raj. The student, who jumped from the college building, had previously reported physical and mental harassment by the HOD, Dr. Ram, leading to widespread student protests.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.