Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala
HomeEntertainment'സെല്ലുലോയ്ഡി'നെ തൊട്ടുനിൽക്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നു': ബജറ്റിനെ...

‘സെല്ലുലോയ്ഡി’നെ തൊട്ടുനിൽക്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നു’: ബജറ്റിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ | Prithviraj Sukumaran

🎙️ Latest Podcast

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമാ മേഖലയ്ക്ക് നൽകിയ പ്രാധാന്യത്തെയും പ്രഖ്യാപനങ്ങളെയും സന്തോഷപൂർവ്വം സ്വാഗതം ചെയ്ത് നടൻ പൃഥ്വിരാജ്. മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും, സിനിമയെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കുമെന്നുമുള്ള തീരുമാനങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.(Prithviraj Sukumaran Welcomes Kerala Budget Movie Industry Status)

മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് ‘സെല്ലുലോയ്ഡി’നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി,” പൃഥ്വിരാജ് കുറിച്ചു.

മലയാള സിനിമയെ വ്യവസായമായി അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം, പൈറസി തടയുന്നതിനായുള്ള നടപടികൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സിനിമാ പ്രവർത്തകർക്കിടയിൽ വലിയ ആത്മവിശ്വാസമാണ് പകർന്നിരിക്കുന്നത്.

Story Summary

Actor Prithviraj Sukumaran has welcomed the UDF government’s budget announcement to grant industry status to cinema and establish a ‘Film City’ in Kochi, named after J.C. Daniel. Highlighting the importance of the proposed Anti-Piracy Cell and the permanent venue for the international film festival, he expressed his gratitude to Chief Minister V.D. Satheesan and Cultural Affairs Minister P.C. Vishnunadh for their support to the film fraternity.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.