Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeNationalനീറ്റ് പരീക്ഷാ വിവാദം: വിലക്ക് ചോദ്യംചെയ്ത് ടെലിഗ്രാം ഡൽഹി ഹൈക്കോടതിയിൽ | Telegram...

നീറ്റ് പരീക്ഷാ വിവാദം: വിലക്ക് ചോദ്യംചെയ്ത് ടെലിഗ്രാം ഡൽഹി ഹൈക്കോടതിയിൽ | Telegram Moves Delhi High Court

🎙️ Latest Podcast

ന്യൂഡൽഹി: നീറ്റ്-യുജി റീ-ടെസ്റ്റ് നടക്കാനിരിക്കെ, രാജ്യത്ത് ടെലിഗ്രാം ആപ്പിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക വിലക്കിനെതിരെ ടെലിഗ്രാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജൂൺ 21-ന് നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാപേപ്പർ ചോർച്ചയും തെറ്റായ പ്രചാരണങ്ങളും തടയാനാണ് സർക്കാർ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തിയത്. ഹർജി അടിയന്തരമായി പരിഗണിക്കാൻ കോടതി സമ്മതിച്ചിട്ടുണ്ട്.(Telegram Moves Delhi High Court Against Government Ban Before NEET UG Re Test)

പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി ടെലഗ്രാമിലെ മെസ്സേജ് എഡിറ്റിംഗ് ഫീച്ചർ പ്രവർത്തനരഹിതമാക്കാനും സർക്കാർ നിർദ്ദേശിച്ചിരുന്നു. പരീക്ഷ കഴിഞ്ഞ ശേഷം ചോദ്യങ്ങൾ എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തി, പരീക്ഷയ്ക്ക് മുൻപേ പേപ്പർ ചോർന്നതായി വരുത്തിതീർക്കാൻ ടെലഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി. സർക്കാർ നിർദ്ദേശത്തെത്തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടെലിഗ്രാം നീക്കം ചെയ്യുകയും ചെയ്തു.

എന്നാൽ, സർക്കാരിന്റെ നടപടിക്കെതിരെ ടെലിഗ്രാം സ്ഥാപകൻ പാവൽ ദുറോവ് രംഗത്തെത്തി. ചില ഉപയോക്താക്കൾ ചെയ്ത തെറ്റിന് 15 കോടിയിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും, ഇത്തരമൊരു നിരോധനം പ്രശ്നത്തിന് പരിഹാരമല്ലെന്നും അദ്ദേഹം വിമർശിച്ചു.

Story Summary

Telegram has challenged the Indian government’s temporary ban on its services in the Delhi High Court ahead of the NEET-UG re-test. The government imposed the restriction to curb organized cheating and the circulation of leaked question papers, while Telegram’s founder criticized the move as an unfair punishment for millions of innocent users.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.