Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeKeralaപിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന: സംസ്ഥാന സർക്കാർ നാലംഗ മന്ത്രിസഭാ ഉപസമിതിയെ...

പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന: സംസ്ഥാന സർക്കാർ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു | PM SHRI project Kerala

🎙️ Latest Podcast

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ സർക്കാർ നിയോഗിച്ചു. മന്ത്രിമാരായ എൻ. ഷംസുദീൻ, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.(PM SHRI project Kerala, Kerala government forms ministerial sub-committee to review implementation)

ഈ ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രമായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അന്തിമതീരുമാനം കൈക്കൊള്ളുക. പദ്ധതിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

മുൻ സർക്കാർ ‘പിഎം ശ്രീ’യുമായി ബന്ധപ്പെട്ട കരാറുകൾ മരവിപ്പിച്ച നടപടിക്ക് നിയമപരമായ സാധുതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉപസമിതിയെ നിയോഗിച്ച് വിഷയം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്.

Story Summary

The Kerala government has appointed a four-member ministerial sub-committee to decide on the implementation of the central government’s ‘PM SHRI’ project. The committee will examine the project’s status after a report indicated that the previous LDF government’s decision to freeze the project agreement lacked legal validity.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.