വാഷിംഗ്ടൺ : ജി-7 ഉച്ചകോടിക്കിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. അമേരിക്കയുടെ പിന്തുണയില്ലാതെ ഇസ്രായേലിന് നിലനിൽപ്പില്ലെന്നും, താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ഇസ്രായേൽ എന്നേ നശിച്ചുപോയേനെ എന്നും ട്രംപ് അവകാശപ്പെട്ടു. ഇസ്രായേലിന്റെ നിലപാടുകൾക്ക് നേരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.(Trump Criticizes Netanyahu Amidst Strained US Israel Relations Over Lebanon Conflict)
ലെബനനിലെ ഇസ്രായേലി ആക്രമണങ്ങൾക്കെതിരെയാണ് ട്രംപ് പ്രധാനമായും രംഗത്തുവന്നത്. ഇറാനുമായുള്ള സമാധാന കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണം തന്നെ അങ്ങേയറ്റം പ്രകോപിപ്പിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുമെന്നും നെതന്യാഹു ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
നെതന്യാഹുവിന്റെ നടപടികളെ ട്രംപ് ചോദ്യം ചെയ്തു. ബെയ്റൂട്ടിലെ ആക്രമണത്തിന് എന്തിനാണ് ഇസ്രായേൽ മുതിർന്നതെന്ന് ചോദിച്ച ട്രംപ്, പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾ വിവേകശൂന്യമാണെന്ന് തുറന്നടിച്ചു. ഇറാനുമായുള്ള കരാറിന്റെ ഭാഗമായി ലെബനനിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി ആവശ്യപ്പെട്ടു. എന്നാൽ, ഇസ്രായേൽ പിന്മാറ്റം കരാറിന്റെ ഭാഗമല്ലെന്നും തങ്ങൾക്ക് ആവശ്യമുള്ളിടത്തോളം കാലം ലെബനനിൽ സൈനിക സാന്നിധ്യം തുടരുമെന്നുമാണ് നെതന്യാഹുവിന്റെ നിലപാട്.
Story Summary
US President Donald Trump has publicly criticized Israeli Prime Minister Benjamin Netanyahu, questioning his judgment and urging restraint regarding military strikes in Lebanon. Tensions have escalated as Trump worries these actions could jeopardize a critical peace agreement between the United States and Iran, while Netanyahu remains firm on continuing operations in Lebanon.

