ടെഹ്‌റാൻ: അമേരിക്കയുമായുള്ള സമാധാന ധാരണകളുടെ ഭാഗമായി ഇറാൻ തീരത്തേക്ക് ചരക്കുകപ്പലുകൾ എത്തിത്തുടങ്ങി. മൂന്ന് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ അഞ്ച് കപ്പലുകളാണ് ആദ്യഘട്ടത്തിൽ എത്തിയത്. യുഎസുമായുള്ള കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച കാര്യം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും നേരിട്ട് ഔദ്യോഗിക കരാറിൽ ഒപ്പുവെക്കും. എന്നാൽ, ആണവ നിയന്ത്രണങ്ങളിലും ഉപരോധങ്ങൾ പിൻവലിക്കുന്നതിലും പൂർണ്ണ സമവായത്തിൽ എത്താൻ വരും ദിവസങ്ങളിൽ തുടർചർച്ചകൾ ആവശ്യമാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.(Modi Trump Meeting at G7 Summit Amid US Iran Deal and Diplomatic Tensions)
ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വൈകുന്നേരം ആറരയ്ക്ക് ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ, തീരുവ നയം, വിസ നിയന്ത്രണങ്ങൾ, ഊർജ്ജസുരക്ഷയും പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും, ഇന്ത്യൻ നാവികർക്ക് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെയുള്ള സുരക്ഷാ ആശങ്കകൾ എന്നിവ ചർച്ചയായേക്കും. ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയോട് നിരുപാധിക മാപ്പ് ആവശ്യപ്പെടാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
Story Summary
As maritime activity resumes off the Iranian coast following a tentative US-Iran peace deal, the upcoming G7 summit in France has set the stage for a critical meeting between Prime Minister Narendra Modi and President Donald Trump. While bilateral trade and energy security are on the agenda, the meeting faces intense scrutiny from the Indian opposition over the recent deaths of Indian mariners in US naval strikes.

