കാൻസാസ് സിറ്റി: 2026 ഫിഫ ലോകകപ്പിൽ അർജന്റീനൻ നായകൻ ലിയോണൽ മെസ്സിയുടെ മാന്ത്രിക പ്രകടനത്തിലൂടെ അർജൻറീനയ്ക്ക് തകർപ്പൻ ജയം. അൾജീരിയക്കെതിരായ ഗ്രൂപ്പ് ജെയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഹാട്രിക്കുമായി മെസ്സി കളം നിറഞ്ഞപ്പോൾ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്താനും ഈ അർജന്റീനൻ ഇതിഹാസത്തിനായി.(Lionel Messi equals World Cup scoring record with historic hat trick)
കിലിയൻ എംബാപ്പെ ലോകകപ്പിലെ സജീവ ഗോൾവേട്ടക്കാരിൽ മുന്നിലെത്തിയതിന് തൊട്ടുപിന്നാലെയാണ്, താൻ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുന്ന പ്രകടനവുമായി മെസ്സി തിരിച്ചെത്തിയത്. കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ അൾജീരിയക്കെതിരെ നടന്ന മത്സരത്തിൽ മെസ്സിയുടെ ഓരോ ഗോളും കാണികളെ ആവേശത്തിലാഴ്ത്തി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടി അക്കൗണ്ട് തുറന്ന മെസ്സി, പിന്നീട് അർജന്റീനയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഒടുവിൽ തകർപ്പൻ ഹാട്രിക്കിലൂടെ തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കും മെസ്സി സ്വന്തം പേരിലാക്കി.
2022-ലെ ലോകകപ്പിലെ അതേ ഫോമിൽ തന്നെയാണ് മെസ്സി ഇത്തവണയും പന്തുകയ്യേറുന്നത്. മെസ്സിയുടെ ഈ മിന്നും ഫോം അർജന്റീനയെ വീണ്ടുമൊരു ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകർ.
Story Summary
Lionel Messi delivered a spectacular performance in Argentina’s 2026 World Cup opener against Algeria, scoring his first-ever World Cup hat-trick. With this historic performance, Messi has equaled Miroslav Klose’s all-time record of 16 FIFA World Cup goals, firmly establishing Argentina as a top contender for the title.

