Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeKeralaമാസപ്പടി കേസ്: EDക്ക് മുന്നിൽ വീണ ഇന്ന് ഹാജരാകും, നിർണ്ണായക ചോദ്യം...

മാസപ്പടി കേസ്: EDക്ക് മുന്നിൽ വീണ ഇന്ന് ഹാജരാകും, നിർണ്ണായക ചോദ്യം ചെയ്യൽ | Veena To Appear Before ED

🎙️ Latest Podcast

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വെളിപ്പെടുത്തലുകൾ തേടി ഇഡി. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകളിൽ മൊഴിയെടുക്കുന്നതിനായി വീണ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും.(Veena To Appear Before ED In Monthly Payoff Case)

നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി നിർദ്ദേശം നൽകിയിരുന്നെങ്കിലും, അനാരോഗ്യത്തെ തുടർന്ന് വീണ സാവകാശം തേടുകയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീയതിയിൽ ഹാജരാകാൻ തീരുമാനമായത്.

കേസിൽ സിഎംആർഎൽ പ്രതിനിധികളിൽ നിന്നും ഇഡി ഇതിനകം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയെയും മകൻ ശരൺ എസ്. കർത്തയെയും ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു. വീണയിൽ നിന്ന് കൂടുതൽ വ്യക്തത തേടാനാണ് ഇഡി നീക്കം.

Story Summary 

Veena is scheduled to appear before the Enforcement Directorate (ED) in Kochi today in connection with the ongoing investigation into the monthly payoff case involving CMRL. The questioning will focus on financial transactions, following the interrogation of CMRL representatives

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.