Description
Digital Voice of Kerala
Sunday, February 22, 2026

Digital Voice of Kerala
HomeKeralaSFI നേതാവ് ഫാസിൽ വധക്കേസ്: RSS-BJP പ്രവർത്തകരായ 14 പ്രതികളെയും കോടതി...

SFI നേതാവ് ഫാസിൽ വധക്കേസ്: RSS-BJP പ്രവർത്തകരായ 14 പ്രതികളെയും കോടതി വെറുതെവിട്ടു | Fazil murder case

തൃശ്ശൂർ: എസ്.എഫ്.ഐ നേതാവ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുരുവായൂർ ബ്രഹ്മകുളം സ്വദേശികളായ 14 ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കെതിരെയുള്ള കുറ്റം സംശയത്തിന് അതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.(SFI leader Fazil murder case, Court acquits all 14 accused, RSS-BJP activists)

2013 നവംബർ നാലിനാണ് എസ്.എഫ്.ഐ മണലൂർ ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ഫാസിൽ കൊല്ലപ്പെട്ടത്. പഠനത്തോടൊപ്പം ജോലി ചെയ്തിരുന്ന ഫാസിൽ, രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ബ്രഹ്മകുളത്ത് വെച്ച് ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കേസിൽ ആകെ 14 പ്രതികളാണുണ്ടായിരുന്നത്. വിചാരണ വേളയിൽ നാല് ദൃക്‌സാക്ഷികളെ വിസ്തരിക്കുകയും 131 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala