പത്തനംതിട്ട: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ മുൻ മന്ത്രി ജെ. ചിഞ്ചുറാണിയെ പരിഹസിച്ച സംഭവത്തിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വ്യാപക പ്രതിഷേധം. (Sreena Devi Kunjamma Mocks Former Minister Chinchurani Sparks Controversy)
എല്ലാ സ്ത്രീകൾക്കും കയറാം, മൃഗങ്ങൾക്കും മനുഷ്യർക്കും ഉപകാരമില്ലാത്ത ചിലർക്കും കയറാം, സൗജന്യം മാത്രം സ്വീകരിക്കുന്ന അവർക്കും കയറാം, എന്നാണ് ശ്രീനാദേവി കുറിച്ചത്. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ശ്രീനാദേവി വീണ്ടും രംഗത്തെത്തി.
കേരളത്തിന്റെ മുൻ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണിയുടെ വകുപ്പിനെ ദുരുപയോഗം ചെയ്ത് ഒരു മുൻ സിപിഐ ജില്ലാ സെക്രട്ടറി കോടികളുടെ അഴിമതി കാട്ടി എന്നും, സാധാരണക്കാരായ ക്ഷീരകർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വരെ കുടുംബാംഗങ്ങളുടെ പേരിൽ കൃത്രിമത്തം കാട്ടി തട്ടിയെടുത്തു എന്നും ഉൾപ്പെടെ സ്വന്തം പാർട്ടിയുടെ രണ്ട് അന്വേഷണകമ്മീഷനുകൾ കണ്ടെത്തിയതിനാലാണ് ഒരു സിപിഐ മുൻ ജില്ലാ സെക്രട്ടറിയ്ക്ക് അച്ചടക്കനടപടി നേരിടേണ്ടിവന്നത്.
അധികം താമസിയാതെ തന്നെ അതേ വ്യക്തിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയാൾക്കൊപ്പം നിലപാടെടുത്തവർ സാധാരണക്കാരായ സഖാക്കളെ കബളിപ്പിക്കാൻ KSRTC യിൽ യാത്ര ചെയ്തിട്ടോ, റബ്ബർ സ്ലിപ്പർ ഇട്ടിട്ടോ ഒരു കാര്യവും ഇല്ല.
കണ്ണിൽ പൊടിയിടുന്ന ഗിമ്മിക്കാണോ കമ്മ്യൂണിസം..?
“അപ്പോൾ, മധുരം കഴിക്കണം ഇന്ന് ഒന്നാം തീയതിയാണ്!”
പ്രിയദർശിനി, എന്ന് ശ്രീനാദേവി കുറിച്ചു.
Story Summary
A social media post by Sreenadevi Kunjamma mocking former minister J. Chinchurani over the ‘Priyadarshini’ free travel scheme has sparked significant controversy. Following criticism, Sreenadevi doubled down, making serious allegations of financial corruption against a former CPI district secretary, further intensifying internal political friction.

