Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala
HomeNationalനീറ്റ് പുനഃപരീക്ഷ: തീയതി നീട്ടണമെന്ന് വിദ്യാർത്ഥികൾ, നിവേദനം നൽകി | NEET Re-exam

നീറ്റ് പുനഃപരീക്ഷ: തീയതി നീട്ടണമെന്ന് വിദ്യാർത്ഥികൾ, നിവേദനം നൽകി | NEET Re-exam

🎙️ Latest Podcast

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്ത്. ജൂൺ 21-ന് നിശ്ചയിച്ചിരിക്കുന്ന പുനഃപരീക്ഷ ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് 1467 വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (NTA) നിവേദനം നൽകി. പഠനത്തിന് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വിനീത് ജിൻഡാൽ മുഖേനയാണ് വിദ്യാർത്ഥികൾ പരാതി സമർപ്പിച്ചത്.(NEET Re-exam Delay Demanded Amidst Supreme Court Plea)

അതേസമയം, ആദ്യ പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. ഡോ. മംഗള കോഹ്‌ലിയാണ് ഹർജി നൽകിയത്. രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികളുടെയും പരീക്ഷ റദ്ദാക്കിയത് നീതിരഹിതമാണെന്നാണ് ഹർജിയിലെ പ്രധാന വാദം.

ചോദ്യപേപ്പർ ചോർച്ചയുണ്ടായ കേന്ദ്രങ്ങളിൽ മാത്രം പരീക്ഷ റദ്ദാക്കിയാൽ മതിയായിരുന്നു. മുഴുവൻ വിദ്യാർത്ഥികളെയും ബാധിക്കുന്ന തരത്തിൽ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണ്. ആദ്യ പരീക്ഷ റദ്ദാക്കിയ വിജ്ഞാപനവും പുനഃപരീക്ഷ നടത്താനുള്ള നോട്ടിഫിക്കേഷനും റദ്ദാക്കണം എന്നിവയാണ് ഇതിലെ ആവശ്യങ്ങൾ. ഹർജി നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും.

Story Summary

Students are demanding a one-month extension for the NEET re-exam, citing insufficient preparation time, and have submitted a formal petition to the NTA. Simultaneously, a plea has been filed in the Supreme Court challenging the cancellation of the original exam, arguing that it was unjust to scrap the test for all students instead of only those in affected centers.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.