ന്യൂഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷ നടത്തുന്നതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ഏകദേശം 22 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന പുനഃപരീക്ഷയ്ക്കുള്ള എൻടിഎയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നാളെ ഹർജി പരിഗണിക്കും.(Supreme Court to Hear Plea Against NEET UG Re exam Decision)
അതിനിടെ, പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി രംഗത്തെത്തി. പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കണമെന്നും എൻടിഎ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി.
Story Summary
A Public Interest Litigation (PIL) has been filed in the Supreme Court challenging the decision to conduct a NEET-UG re-exam for 22 lakh students, calling it an arbitrary move. A bench led by Chief Justice Surya Kant will hear the plea tomorrow, while the NTA has reassured candidates that no question papers were leaked prior to the exam and warned against fraudulent websites.

