Sunday, February 8, 2026
HomeKeralaമലപ്പുറത്ത് വർക്ക് ഷോപ്പിന് തീപിടിച്ചു: 26 ബൈക്കുകൾ കത്തിയമർന്നു | Fire

മലപ്പുറത്ത് വർക്ക് ഷോപ്പിന് തീപിടിച്ചു: 26 ബൈക്കുകൾ കത്തിയമർന്നു | Fire

മലപ്പുറം: ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിനുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. ‘ഫ്‌ളൈ വീൽസ്’ എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു.(Fire breaks out at workshop in Malappuram, 26 bikes destroyed)

വർക്ക് ഷോപ്പിന് സമീപം പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയിലേക്കും തീ പടർന്നു പിടിച്ചു. താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി. നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates