ഇടുക്കി: ചൊക്കനാട് എസ്റ്റേറ്റിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം റേഷൻ കട അടിച്ചുതകർത്തു. ചൊക്കനാട് സ്വദേശി പുണ്യവേലിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയ്ക്ക് നേരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ ആക്രമണമുണ്ടായത്. തന്റെ കടയ്ക്ക് നേരെ കാട്ടാനകൾ നടത്തുന്ന ഇരുപത്തിയാറാമത്തെ ആക്രമണമാണിതെന്ന് ഉടമ പറഞ്ഞു.(Wild elephants destroy ration shop in Munnar Chockanad estate)
പുലർച്ചെ തോട്ടം മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കടയുടെ ജനലുകൾ പൂർണ്ണമായും തകർത്ത് അകത്തുണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങളും മറ്റ് സാധനങ്ങളും നശിപ്പിച്ചു. കട തകർത്ത ശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനും ആനക്കൂട്ടം കേടുപാടുകൾ വരുത്തി. മേഖലയിൽ കാട്ടാനശല്യം ഇപ്പോൾ അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
Story Summary
A herd of wild elephants rampaged through the Chockanad estate in Munnar, causing extensive damage to a ration shop and a nearby vehicle. This marks the 26th such attack on the same shop, prompting residents to demand immediate intervention from the forest department and police to ensure the safety of lives and property in the region.

