കോഴിക്കോട്: ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ സ്വർണ്ണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു (Balussery Temple Gold Theft). മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ നിന്ന് 20 പവനിലേറെ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ നിയമനടപടികൾ വൈകുന്നതിനെതിരെ ഭക്തജനങ്ങളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
എട്ട് മാസം മുൻപ് നടന്ന ഔദ്യോഗിക ഓഡിറ്റിംഗിലാണ് വലിയ തോതിൽ സ്വർണ്ണം കാണാതായ വിവരം പുറത്തുവന്നത്. കോട്ട ക്ഷേത്രത്തിന് പുറമേ ഇയാൾക്ക് ചുമതലയുണ്ടായിരുന്ന മറ്റ് മൂന്ന് ക്ഷേത്രങ്ങളിൽ നിന്നും സമാനമായ രീതിയിൽ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ശബരിമല സ്വർണ്ണക്കവർച്ചാ വിവാദത്തിന് പിന്നാലെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ മോഷണക്കേസിൽ, നീണ്ട എട്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് മുൻ ഉദ്യോഗസ്ഥനെതിരെ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.
Summary: T.T. Vinodan, a former executive officer, has been arrested by Balussery police in connection with the theft of over 20 sovereigns of gold ornaments from the Kotta Vettakkorumakan Temple. The theft was uncovered during an audit conducted eight months ago, which also revealed similar disappearances of gold from three other temples under his former jurisdiction. The arrest follows widespread public protest over the delay in legal action regarding the high-profile temple theft case under the Malabar Devaswom Board.

