Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala
HomeKeralaനെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്നു: വീടിൻ്റെ മേൽക്കൂര തകർന്നു, വീട്ടുടമയ്ക്ക് പരിക്ക്...

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്നു: വീടിൻ്റെ മേൽക്കൂര തകർന്നു, വീട്ടുടമയ്ക്ക് പരിക്ക് | House Roof Damaged

🎙️ Latest Podcast

കൊച്ചി : നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്നത് മൂലം വീടിൻ്റെ മേൽക്കൂര തകർന്നു വീണു. ഇന്ന് രാവിലെ 8:30-ഓടെയാണ് സംഭവം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനായി എത്തിയ വിമാനം ഓക്കൽ പ്രദേശത്തിന് മുകളിലൂടെ അതിതാഴ്ന്നാണ് പറന്നത്.(House Roof Damaged As Plane Flies Unusually Low Near Nedumbassery Airport)

വിമാനം കടന്നുപോയപ്പോൾ ഉണ്ടായ അതിശക്തമായ പ്രകമ്പനത്തിലും കാറ്റിലും വീടിന്റെ മേൽക്കൂരയിലെ ഓടുകൾ ഇളകി തെറിച്ചു. ഓട് തലയിൽ വീണ് വീട്ടുടമയായ സൈമൺ കെ.ജെയ്ക്ക് തോളിന് പരിക്കേറ്റു. സംഭവസമയത്ത് സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. സിയാൽ അധികൃതർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.

ഈ പ്രദേശത്ത് വിമാനം താഴ്ന്നു പറന്നതിനെത്തുടർന്ന് വീടുകൾക്ക് നാശനഷ്ടമുണ്ടാകുന്നത് ഇതാദ്യമല്ല. രണ്ട് വർഷം മുൻപും സമാനമായ രീതിയിൽ സൈമണിന്റെ വീടിന്റെ മേൽക്കൂര തകർന്നിരുന്നു. കഴിഞ്ഞ മാസവും ഇതേ പ്രദേശത്ത് മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Story Summary

A house roof in Nedumbassery was severely damaged, injuring the owner, after a plane flew unusually low while approaching the Kochi International Airport. This incident marks the third time in two years that the area has faced such damage due to low-flying aircraft, sparking significant concern among local residents.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.