സിഡ്നി: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സെമിഫൈനലിൽ ഇന്ത്യയുടെ സ്റ്റാർ ഷട്ടിൽ താരം പി.വി. സിന്ധു പുറത്ത്. ലോക മൂന്നാം നമ്പർ താരമായ ജപ്പാന്റെ അകാനെ യമാഗുച്ചിയോടാണ് സിന്ധു പരാജയപ്പെട്ടത് ( PV Sindhu Defeated in Australian Open Semis). 43 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി (സ്കോർ: 22-20, 21-12). ഈ സീസണിൽ സിന്ധുവിന്റെ രണ്ടാം സെമിഫൈനൽ പ്രവേശനമാണിത്. ജനുവരിയിൽ നടന്ന മലേഷ്യ ഓപ്പൺ സൂപ്പർ 1000 ടൂർണമെന്റിലും താരം സെമിയിലെത്തിയിരുന്നു.
ആദ്യ ഗെയിമിൽ മികച്ച പോരാട്ടമാണ് സിന്ധു കാഴ്ചവെച്ചത്. ഇടവേളയ്ക്ക് ശേഷം ജാപ്പനീസ് താരം ലീഡ് നേടിയെങ്കിലും സിന്ധു ശക്തമായി തിരിച്ചുവന്നു. 20-19 എന്ന നിലയിൽ മാച്ച് പോയിന്റ് രക്ഷപ്പെടുത്താൻ സിന്ധുവിന് കഴിഞ്ഞുവെങ്കിലും ഒടുവിൽ ഗെയിം യമാഗുച്ചി സ്വന്തമാക്കി. രണ്ടാം ഗെയിമിൽ പൂർണ്ണ ആധിപത്യം പുലർത്തിയ യമാഗുച്ചി അനായാസം വിജയം ഉറപ്പിക്കുകയായിരുന്നു. 2024-ലെ സയദ് മോദി ഇന്റർനാഷണൽ കിരീടത്തിന് ശേഷം ഒരു വലിയ ടൂർണമെന്റ് വിജയം ലക്ഷ്യമിട്ടാണ് സിന്ധു ഓസ്ട്രേലിയൻ ഓപ്പണിനെത്തിയത്.
Summary: Ace Indian shuttler PV Sindhu was defeated by world No. 3 Akane Yamaguchi in the semi-finals of the BWF Super 500 Australian Open 2026 in Sydney. Sindhu lost in straight sets, 22-20, 21-12, in a match that lasted 43 minutes. Despite a valiant effort in the closely contested first game, the two-time Olympic medalist could not overcome the reigning world champion’s dominance in the second. This marks Sindhu’s second semi-final appearance on the 2026 BWF World Tour, as she continues her pursuit of a major title this season.

