കൊല്ലം: കരുനാഗപ്പള്ളിയിൽ സോഷ്യൽ മീഡിയക്കായി റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും സുഹൃത്തുക്കളും ചേർന്ന് മൂന്ന് ബൈക്കുകളിലായി റോഡിൽ വെച്ച് റീൽസ് ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം നടന്നത്.(Youth Dies In Bike Accident While Filming Reels In Kollam)
റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും, മറ്റൊന്ന് സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കുമാണ് ഇടിച്ചുകയറിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെയും മറ്റ് രണ്ട് യുവാക്കളെയും ശാസ്താംകോട്ട ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും അരവിന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Story Summary
A 22-year-old youth named Aravind died in a tragic bike accident while filming a reel with friends in Karunagappalli, Kollam. Two bikes lost control after their handles collided, leading to one bike crashing into an electric post and the other into a nearby warehouse; two other youths were also injured in the incident.

