കോഴിക്കോട് : കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സീലിംഗ് അടർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെയുണ്ടായ സംഭവത്തിൽ യാത്രക്കാരുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ല.(Ceiling Collapses At Kozhikode KSRTC Bus Stand Injuring Passengers)
ജിപ്സം സീലിംഗ് ഇളകി തലയിൽ വീഴുകയായിരുന്നു. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. 2021-ൽ മദ്രാസ് ഐഐടി നടത്തിയ സുരക്ഷാ പരിശോധനയിൽ ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സീലിംഗും അപകടാവസ്ഥയിലാണ് ഉള്ളത്. പുലർച്ചെ ആയതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
Story Summary
Two passengers sustained head injuries after a portion of a gypsum ceiling collapsed at the Kozhikode KSRTC bus stand early this morning. Despite a 2021 IIT Madras report warning of the building’s structural weakness, little has been done to address the safety risks, leaving parts of the second floor in a similarly dangerous condition.

