HomeEntertainment"അവർ വന്ന് എന്റെ മുഖത്ത് ഒറ്റയടി, ഞാൻ തകർന്നുപോയ നിമിഷം"; കയ്പ്പേറിയ...

“അവർ വന്ന് എന്റെ മുഖത്ത് ഒറ്റയടി, ഞാൻ തകർന്നുപോയ നിമിഷം”; കയ്പ്പേറിയ റോഡപകട അനുഭവം തുറന്നുപറഞ്ഞ് അഞ്ജു ജോസഫ് | Singer Anju Joseph interview Dhanya Varma

കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയും നടിയുമാണ് അഞ്ജു ജോസഫ്. ‘ഡോക്ടർ ലവ്’ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച താരം ‘അർച്ചന നോട്ടൗട്ട്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് (Singer Anju Joseph interview Dhanya Varma). സ്റ്റേജ് ഷോകളിലും സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അഞ്ജു, ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ കയ്പ്പേറിയതും നടുക്കുന്നതുമായ ഒരു അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെ റോഡിൽ വെച്ച് ഒരു സ്ത്രീ തന്റെ മുഖത്തടിച്ച സംഭവമാണ് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത്.

അഞ്ജു ജോസഫിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: “കാക്കനാടുവെച്ച് ഞാൻ ഓടിച്ച കാർ ഒരു സ്കൂട്ടറിൽ തട്ടി. വളരെ ചെറിയൊരു അപകടമായിരുന്നു അത്. അവർ സ്കൂട്ടറിൽ നിന്ന് താഴെ വീഴുകയൊന്നും ചെയ്തില്ല, ചെറുതായൊന്ന് മുന്നോട്ട് ആഞ്ഞു എന്ന് മാത്രം. ഞാൻ ആ സമയത്ത് എന്റെ തെറാപ്പിസ്റ്റിന്റെ അടുത്തുനിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിവരികയായിരുന്നു. കടുത്ത മാനസിക വിഷമത്തോടെയുള്ള ആ വരവിനിടെയാണ് അപകടം സംഭവിക്കുന്നത്. ഞാൻ ഉടൻ തന്നെ കാറിൽ നിന്ന് ഇറങ്ങി അവരോട് ക്ഷമ ചോദിച്ചു, എന്റെ ഭാഗത്തുനിന്ന് ശ്രദ്ധക്കുറവുണ്ടായെന്ന് തുറന്നുപറഞ്ഞു. എന്നാൽ, പെട്ടെന്ന് പുള്ളിക്കാരി മുന്നോട്ട് വന്ന് എന്റെ മുഖത്ത് ഒറ്റയടി തന്നു. ഞാൻ മാനസികമായി മൊത്തത്തിൽ തകർന്നുനിൽക്കുന്ന സമയമായിരുന്നു അത്. അഞ്ച് മണിക്കൂറോളം തെറാപ്പിസ്റ്റിന്റെ അടുത്തിരുന്ന് കരഞ്ഞിട്ട്, എന്തെങ്കിലും കഴിക്കാമെന്ന ചിന്തയിൽ പോകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

എന്നെയടിച്ചുകഴിഞ്ഞപ്പോൾ പുള്ളിക്കാരിക്കും എന്തോ ഒരു ഞെട്ടലായിപ്പോയി. അപ്പോഴേക്കും അവിടെ ആളുകൾ കൂടാൻ തുടങ്ങി. കൂടിനിന്നവരാരും വണ്ടി തട്ടിയതിന് എന്നെ കുറ്റം പറഞ്ഞില്ല, പകരം എന്നെ അടിച്ച സ്ത്രീക്കെതിരെ തിരിഞ്ഞു. ‘നിങ്ങളാരാണ് ഇവരെ കൈവെക്കാൻ’ എന്ന് ചോദിച്ച് നാട്ടുകാർ ബഹളം വെച്ചതോടെ അവർ പെട്ടെന്ന് വണ്ടിയെടുത്ത് അവിടെനിന്ന് പോയി. ആ വണ്ടിയുടെ നമ്പറോ ആ സ്ത്രീയുടെ മുഖമോ ഒന്നും എനിക്ക് ഓർമ്മയില്ലായിരുന്നു. ഞാൻ അത്രമാത്രം തളർന്നുപോയിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന ചേട്ടന്മാർ എനിക്ക് ജ്യൂസ് ഒക്കെ വാങ്ങിത്തന്നു, വണ്ടിയോടിച്ച് എന്നെ വീട്ടിൽ എത്തിച്ചുതരാമെന്ന് വരെ പറഞ്ഞു. എന്റെ ജീവിതത്തിൽ ഇത്തരം മോശം അവസ്ഥകളിലൂടെയൊക്കെ ഞാൻ കടന്നുപോയിട്ടുണ്ട്,” അഞ്ജു ജോസഫ് പറഞ്ഞു. താരത്തിന്റെ ഈ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.

Story Summary: Popular Malayalam playback singer and actress Anju Joseph shared a bitter past experience during an interview with Dhanya Varma. Anju revealed that following a minor car accident in Kakkanad, a female scooterist unexpectedly slapped her across the face. The singer noted that she was already emotionally vulnerable, returning from a 5-hour therapy session. However, the local bystanders supported Anju and questioned the woman’s aggressive behavior before she fled the scene.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...