തിരുവനന്തപുരം: എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദേശം നൽകി. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനാണ് ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയിരിക്കുന്നത്.(NMC directs refund of excess fees collected from MBBS students in Kerala)
നാലര വർഷത്തെ കോഴ്സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കിയതാണ് പരാതിക്ക് ആധാരം. അധികമായി വാങ്ങിയ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകാനാണ് ഉത്തരവ്. നാലര വർഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് എൻഎംസി നേരത്തെ സർക്കുലർ ഇറക്കിയിരുന്നു.
സംസ്ഥാനത്തെ മൂവായിരത്തോളം വിദ്യാർത്ഥികളിൽ നിന്നായി ഏകദേശം മൂന്നര ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ അധികമായി ഈടാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുകൂലമായ ഈ തീരുമാനം രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ് പകരുന്നത്.
Story Summary
The National Medical Commission (NMC) has directed the Kerala Directorate of Medical Education to refund excess fees collected from MBBS students for a six-month period. Colleges had illegally charged for five years instead of the mandated four-and-a-half-year course duration, affecting thousands of students.

