HomeKeralaസംസ്ഥാനത്ത് കാലവർഷക്കെടുതി: 2 സ്കൂളുകളിൽ മതിലും മരവും വീണു; മലപ്പുറത്ത് വിദ്യാർത്ഥി...

സംസ്ഥാനത്ത് കാലവർഷക്കെടുതി: 2 സ്കൂളുകളിൽ മതിലും മരവും വീണു; മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു | Monsoon Havoc In Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരുന്നതിനിടയിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും അപകടങ്ങൾ ഉണ്ടായി. പട്ടം ഗേൾസ് സ്കൂളിന്റെ സംരക്ഷണ മതിൽ തകർന്നു വീണു. (Monsoon Havoc In Kerala Schools Damaged And Two Lives Lost)

കൂടൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുകളിലേക്ക് ഇന്ന് പുലർച്ചെ ആൽമരം കടപുഴകി വീണു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാത്ത ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരും പിടിഎയും രംഗത്തെത്തി. കോന്നി തഹസിൽദാർ സ്ഥലം സന്ദർശിച്ച്, അപകടാവസ്ഥയിലുള്ള മറ്റു മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കാൻ ട്രീ കമ്മിറ്റി വിളിക്കുമെന്ന് അറിയിച്ചു.

ചങ്ങരംകുളം ചേലക്കടവിൽ മീൻ പിടിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുർഷിദ് മുങ്ങിമരിച്ചു. കുഴൽമന്ദത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് പെരുങ്കുന്നം സ്വദേശി രാമദാസ് (40) മരിച്ചു. എരുമപ്പെട്ടിയിൽ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കല്ലൂർ മഠത്തിൽ കൃഷ്ണറാവുവിന്റെ വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Story Summary

Heavy monsoon rains and strong winds have caused widespread destruction across Kerala, leading to the collapse of a school wall in Thiruvananthapuram and a tree falling onto a school building in Pathanamthitta. Tragically, the adverse weather also claimed two lives in Malappuram and Palakkad, while property damage was reported in Thrissur, prompting authorities to expedite relief operations.

WhatsApp Channel Banner

Latest updates

മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരായ പരാമർശം: ധ്യാൻ ശ്രീനിവാസന്റെ പഴയ...

നടൻ ധ്യാൻ ശ്രീനിവാസൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. താൻ മുഖ്യമന്ത്രിയായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു അവാർഡ് ചടങ്ങിൽ ധ്യാൻ നടത്തിയ തമാശരൂപേണയുള്ള...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ...

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പൂർണ്ണമായി ലഭ്യമായ പശ്ചാത്തലത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ...

‘സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്തരുത്, ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ...

തിരുവനന്തപുരം: പൊതിച്ചോറ് വിതരണത്തെച്ചൊല്ലി ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിവസേന നാലായിരത്തോളം പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന സന്നദ്ധ പ്രവർത്തനം ഒരു...

‘അടുത്ത ചിത്രത്തിന് കുറഞ്ഞത് 3 വർഷമെടുക്കും’: ‘ദി ഒഡീസി’ക്ക്...

ഹോളിവുഡിലെ മാന്ത്രിക സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നതിനിടെ നിർണ്ണായക പ്രഖ്യാപനവുമായി സംവിധായകൻ. തന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം അടുത്ത ഒരു സിനിമ...

‘ചലോ സൻസദ്’ മാർച്ചിൽ വൻ സംഘർഷം, ഡൽഹി യുദ്ധക്കളം:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ അട്ടിമറികളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പാർലമെന്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിൽ തലസ്ഥാന നഗരിയിൽ വൻ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...