Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala
HomeKeralaകുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട 7 വയസുകാരൻ്റെ മൃതദേഹവും കണ്ടെത്തി: നോവായി അമ്മയുടെയും...

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട 7 വയസുകാരൻ്റെ മൃതദേഹവും കണ്ടെത്തി: നോവായി അമ്മയുടെയും മകൻ്റെയും മരണം | Mother And Son Drown

🎙️ Latest Podcast

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കാൽവഴുതി വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു. കൈതേരിമുക്ക് സ്വദേശി രമ്യയും (33) മകൻ ശിവനന്ദനുമാണ് (7) മരിച്ചത്.(Mother And Son Drown In Kuttiady River Kozhikode)

തുണിയലക്കാനായി മകനോടൊപ്പം പുഴക്കടവിൽ എത്തിയതായിരുന്നു രമ്യ. ഇതിനിടെ കാൽവഴുതി പുഴയിലേക്ക് വീണ മകൻ ശിവനന്ദനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു. രമ്യയെ ഉടൻതന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുഴയിൽ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ശിവനന്ദന്റെ മൃതദേഹം കണ്ടെത്തിയത്. കടിയങ്ങാട്ട് ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു രമ്യ. പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യയാണ് രമ്യ.

Story Summary

A tragic incident occurred in Kozhikode where a mother, Ramya, and her 7-year-old son, Shivanand, drowned in the Kuttiady River. Ramya lost her life while attempting to save her son who had slipped into the water; the child’s body was recovered later following an intensive search operation by authorities and local residents.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.