Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala
HomeKeralaഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി കോടതി;...

ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി കോടതി; നടപടികൾ തുടരും | Shuhaib murder case

🎙️ Latest Podcast

കണ്ണൂർ: മട്ടന്നൂർ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി തലശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) തള്ളി. ഇതോടെ, നേരത്തെ നിശ്ചയിച്ചതുപോലെ ജൂൺ 16 മുതൽ ജൂലൈ രണ്ടു വരെ തലശേരി അഡീഷണൽ സെഷൻസ് കോടതി മൂന്നിൽ തന്നെ വിചാരണ തുടരും.(Shuhaib murder case, Court Rejects Plea To Transfer Shuhaib Murder Case Trial)

കേസിലെ ഒന്നും മൂന്നും പ്രതികളാണ് വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നത്. വിചാരണാ വേളയിൽ കോടതി പ്രോസിക്യൂഷന് അനുകൂലമായി നിലപാടെടുക്കുന്നുവെന്നും, സാക്ഷി വിസ്താരത്തിനിടെ അനാവശ്യമായി ഇടപെടുന്നുവെന്നും ആരോപിച്ചാണ് പ്രതിഭാഗം ഹർജി സമർപ്പിച്ചത്.

എന്നാൽ, ഈ ആരോപണങ്ങൾ വിചാരണ നടപടികൾ മനഃപൂർവ്വം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. നേരത്തെ സത്യവാങ്മൂലം സമർപ്പിക്കാത്തതിനെത്തുടർന്ന് തള്ളിയ ഹർജി, പിന്നീട് തിരുത്തി സമർപ്പിക്കുകയായിരുന്നു.

Story Summary

The Thalassery Sessions Court has rejected a petition filed by the accused seeking a change of trial court in the S.P. Shuhaib murder case. The court dismissed the allegations of bias leveled by the defense, confirming that the trial will continue at the Thalassery Additional Sessions Court-III starting June 16. The case, involving 17 CPM-DYFI workers, including Akash Thillankeri, concerns the 2018 murder of Youth Congress leader S.P. Shuhaib.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.