ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച കേസിൽ നിർണ്ണായക മൊഴികൾ പുറത്ത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകവെ ഗ്രേഡ് എസ്.ഐമാർ പൊട്ടിക്കരഞ്ഞു.(Gunmen assault case, SIs Testify Against officer In Nava Kerala Yatra Assault Case)
ഉന്നത ഉദ്യോഗസ്ഥനെതിരെയാണ് എസ്.ഐമാർ മൊഴി നൽകിയത്. തങ്ങൾ ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും, ഇതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ഉന്നതതലങ്ങളിലേക്കാണെന്ന് സൂചിപ്പിക്കുന്നതാണ് ഇവരുടെ മൊഴികൾ.
ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയിൽ പ്രത്യേക അന്വേഷണ സംഘം വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ ഐ.പി.സി 308 ചേർത്തതുമായി ബന്ധപ്പെട്ട് എസ്.ഐ.ടി കോടതിയിൽ വിശദീകരണം നൽകി. ആദ്യ റിപ്പോർട്ട് തിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഇടപെടലുകൾ ഉണ്ടായതായും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. മുൻകൂർ ജാമ്യഹർജി കോടതി പത്താമതായി ലിസ്റ്റ് ചെയ്തിരിക്കുകയാണ്.
Story Summary
Grade SIs broke down while testifying before the Special Investigation Team (SIT) regarding the incident involving Youth Congress protesters during the Nava Kerala Yatra. They alleged that they were merely following the instructions of officer. Meanwhile, the SIT submitted a report to the court justifying the inclusion of IPC 308 in the case, citing medical and legal advice, while also noting attempts by higher-ups to alter the initial investigation report.

