Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala
HomeKeralaPM ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടതില്ല: പൊതുവിദ്യാഭ്യാസ...

PM ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടതില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് | PM SHRI scheme

🎙️ Latest Podcast

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക റിപ്പോർട്ടുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ. പദ്ധതിയുമായി മുന്നോട്ട് പോയാലും സംസ്ഥാനത്തിന്റെ നിലവിലെ വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. നിലവിൽ കേരളം പിന്തുടരുന്ന എസ്.സി.ഇ.ആർ.ടി സിലബസ് തന്നെ തുടരാമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.(PM SHRI scheme, Kerala Education Ministry Evaluates PM SHRI Implementation)

സമഗ്ര ശിക്ഷാ അഭിയാൻ അടക്കമുള്ള കേന്ദ്ര പദ്ധതികളുടെ ഫണ്ട് ലഭിക്കുന്നതിന് പി.എം. ശ്രീ പദ്ധതിയുമായി സഹകരിക്കേണ്ടത് അനിവാര്യമാണ്. ഈ പദ്ധതി നടപ്പിലാക്കാത്തപക്ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ട് നഷ്ടപ്പെടുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പദ്ധതി നടപ്പിലാക്കുമ്പോൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തിലോ പാഠ്യപദ്ധതിയിലോ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും, നിലവിലെ പാഠപുസ്തകങ്ങൾ തന്നെ കുട്ടികളെ പഠിപ്പിച്ചാൽ മതിയെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. വിഷയത്തിൽ പെട്ടെന്ന് ഒരു തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദഗ്ധരുമായി ചർച്ചകൾ നടത്തിയ ശേഷം സാമ്പത്തിക വശങ്ങൾ കൂടി പരിഗണിച്ച് സർക്കാർ അന്തിമ തീരുമാനമെടുക്കും.

Story Summary

The Director of General Education has submitted a report to Education Minister N. Shamsudheen suggesting that the PM SHRI scheme can be implemented without altering the state’s existing education policy or SCERT curriculum. The report highlights that implementing the scheme is crucial for securing central funds (SSK) that are currently withheld. Minister N. Shamsudheen stated that the government would take a final decision after expert consultations, considering the financial implications and the existing memorandum of understanding.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.