Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം: KSEBക്കെതിരെ നാട്ടുകാർ |...

ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം: KSEBക്കെതിരെ നാട്ടുകാർ | Youth Dies of Electrocution

🎙️ Latest Podcast

തൃശൂർ: ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.(Youth Dies of Electrocution in Kunnamkulam Temple Accident)

പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഷീറ്റ് വൃത്തിയാക്കാൻ മുകളിൽ കയറിയതായിരുന്നു നിഷാദ്. ഈ സമയത്ത് അപ്രതീക്ഷിതമായി ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ക്ഷേത്രത്തോട് ചേർന്നുള്ള വീടുകളിലേക്ക് പോകുന്ന സർവീസ് വയർ ക്ഷേത്രത്തിലെ ഷീറ്റിന് തൊട്ടുതൊട്ടാണ് കടന്നുപോകുന്നത്. ഈ ലൈനിൽ നിന്നാണ് നിഷാദിന് ഷോക്കേറ്റതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെഎസ്ഇബിയുടെ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.

Story Summary

A young man named Nishad died of electrocution while cleaning the roof of a temple in Porkkalengad, Kunnamkulam. Locals allege that the accident was caused by a poorly maintained service wire passing over the temple roof, highlighting serious negligence by the KSEB.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.