Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeNational'പാർട്ടിക്ക് യാതൊരു നഷ്ടവുമില്ല': K അണ്ണാമലൈ BJP വിട്ടതിൽ പ്രതികരിച്ച് പാർട്ടി...

‘പാർട്ടിക്ക് യാതൊരു നഷ്ടവുമില്ല’: K അണ്ണാമലൈ BJP വിട്ടതിൽ പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ | K Annamalai Resigns

🎙️ Latest Podcast

ചെന്നൈ: തമിഴ്നാട് ബിജെപിയിൽ നിന്ന് കെ. അണ്ണാമലൈ രാജിവെച്ചത് പാർട്ടിക്ക് യാതൊരു നഷ്ടവുമല്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപിയെന്നും പ്രത്യയശാസ്ത്രത്തിലാണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.(K Annamalai Resigns from BJP to Form New Political Party)

പാർട്ടി വിട്ടതിന് പിന്നാലെ തമിഴ്നാട്ടിൽ പുതിയ ജനകീയ കൂട്ടായ്മ രൂപീകരിക്കുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ രാഷ്ട്രീയ പാർട്ടിയായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് നേതൃത്വം നടത്തിയ അനുനയശ്രമങ്ങളെ തള്ളിക്കൊണ്ടാണ് അണ്ണാമലൈ തനിവഴി സ്വീകരിച്ചത്.

ദേശീയ പാർട്ടികൾക്ക് തമിഴ്നാടിന്റെ ഭാഷയും സാഹചര്യവും മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്ന് രാജിക്കത്തിൽ അണ്ണാമലൈ രൂക്ഷമായി വിമർശിച്ചു. തമിഴ്നാടിനെ കുറിച്ചുള്ള ബിജെപി ദേശീയ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾ തന്റെ നിലപാടുകളുമായി യോജിക്കുന്നതല്ലെന്നും, കഴിഞ്ഞ ഒന്നര വർഷമായി നേതൃത്വവുമായി അഭിപ്രായഭിന്നത നിലനിന്നിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Story Summary

Former Tamil Nadu BJP president K. Annamalai has resigned from the party to form a new political outfit, citing ideological differences and a disconnect between the BJP national leadership and Tamil Nadu’s political landscape. While BJP state president Nainar Nagendran downplayed the departure, Annamalai has announced plans to contest the upcoming assembly elections as an independent political entity.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.