Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala
HomeKeralaപെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം; സർക്കാരിന്റെ ധവളപത്രത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന...

പെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം; സർക്കാരിന്റെ ധവളപത്രത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് | VK Sanoj DYFI Protest Pension Age Hike

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ധവളപത്രം അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് (VK Sanoj DYFI Protest Pension Age Hike). പിഎസ്സി പരീക്ഷകൾ എഴുതി ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലിനായി കാത്തുനിൽക്കുന്ന സാഹചര്യത്തിൽ, പെൻഷൻ പ്രായം ഉയർത്തണമെന്ന ധവളപത്രത്തിലെ നിർദ്ദേശം തൊഴിലന്വേഷകർക്ക് മേൽ വീണ ഇടിത്തീയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്ന നീക്കങ്ങളുമായി സർക്കാർ മുന്നോട്ട് പോയാൽ അതിശക്തമായ പ്രതിഷേധം യുവജന സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും വി.കെ. സനോജ് മുന്നറിയിപ്പ് നൽകി.

പെൻഷൻ പ്രായം വർദ്ധിക്കുന്നതോട് കൂടി നിലവിലുള്ള ജീവനക്കാരുടെ പ്രൊമോഷൻ സാധ്യതകൾ ഇല്ലാതാകുകയും പുതിയ നിയമനങ്ങൾ പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്യും. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നതെന്നും, എന്നാൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴൊക്കെ യുവജന വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ‘പൂക്കി സിഐഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ’ എന്ന രീതിയിലാണ് ഇപ്പോഴത്തെ ഭരണാധികാരികളുടെ നിലപാടുകൾ. വാഹനങ്ങളിൽ ആവശ്യാനുസരണം മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചവർ ഇപ്പോൾ സ്റ്റിയറിങ്ങിന് കവറിടാം മാറ്റ് വിരിക്കാം എന്ന് മാത്രമാണ് പറയുന്നത്. ഇതിൽ എന്ത് പുതിയ മോഡിഫിക്കേഷൻ ആണുള്ളതെന്നും, മുൻപ് നികുതി ഭീകരത എന്ന് ആക്ഷേപിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ നികുതി കുറയ്ക്കാൻ തയ്യാറാകുമോ എന്നും സനോജ് ചോദിച്ചു. അധികാരത്തിൽ എത്തി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പറഞ്ഞ വാക്ക് പാലിക്കാതെ ഒളിച്ചോടുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.

Summary: DYFI State Secretary V.K. Sanoj raised strong objections against the government’s new white paper, warning of intense protests if any moves are made to increase the retirement age. Highlighting that millions of educated youth are waiting for PSC job placements, he stated that raising the retirement age would kill promotion opportunities and freeze new recruitments. Criticizing Chief Minister V.D. Satheesan for going back on promises regarding vehicle modifications and tax reductions, Sanoj accused the current UDF administration of adopting anti-youth policies.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.